Monday
12 January 2026
21.8 C
Kerala
HomeKeralaപോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ ആക്രമണങ്ങൾ: 1287 പേര്‍ അറസ്റ്റിൽ

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ ആക്രമണങ്ങൾ: 1287 പേര്‍ അറസ്റ്റിൽ

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി.

തിരുവനന്തപുരം സിറ്റിയില്‍ 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 52 പേര്‍ അറസ്റ്റിലാണ്. 151 പേര്‍ കരുതല്‍ തടങ്കലിലാണ്. തിരുവനന്തപുരം റൂറല്‍ പൊലീസ് പരിധിയില്‍ 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 132 പേര്‍ അറസ്റ്റിലായി. 22 പേര്‍ കരുതല്‍ തടങ്കലിലാണ്. കൊല്ലം സിറ്റിയില്‍ 27 കേസ് രജിസ്റ്റര്‍ ചെയ്തു. 169 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 13 പേര്‍ കരുതല്‍ തടങ്കലിലാണ്.

കൊല്ലം റൂറല്‍ പൊലീസ് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 85 പേര്‍ അറസ്റ്റിലാണ്. 63 പേരാണ് കരുതല്‍ തടങ്കലിലുള്ളത്. പത്തനംതിട്ടയില്‍ 15 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 111 പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ കരുതല്‍ തടങ്കലില്‍.

ആലപ്പുഴയില്‍ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 19 പേരെ അറസ്റ്റ് ചെയ്തു. 71 പേര്‍ കരുതല്‍ തടങ്കലിലാണ്. കോട്ടയത്ത് 28 കേസില്‍ 215 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 77 പേര്‍ കരുതല്‍ തടങ്കലിലാണ്. ഇടുക്കിയില്‍ നാല് കേസില്‍ 16 പേര്‍ അറസ്റ്റിലായി. മൂന്ന് പേര്‍ കരുതല്‍ തടങ്കലില്‍.

എറണാകുളം സിറ്റിയില്‍ ആറ് കേസെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 16 പേരാണ് കരുതല്‍ തടങ്കലിലുള്ളത്. എറണാകുളം റൂറലില്‍ 17 കേസ് രജിസ്റ്റര്‍ ചെയ്തു. 21 പേര്‍ അറസ്റ്റിലായി. 22 പേര്‍ കരുതല്‍ തടങ്കലിലാണ്.

തൃശൂര്‍ സിറ്റിയില്‍ 10 കേസെടുത്തു. 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 14 പേര്‍ കരുതല്‍ തടങ്കലിലാണ്. തൃശൂര്‍ റൂറലില്‍ ഒന്‍പത് കേസ് രജിസ്റ്റര്‍ ചെയ്തു. പത്ത് പേരുടെ അറസ്റ്റും പത്ത് പേരെ കരുതല്‍ തടങ്കലിലും പ്രവേശിപ്പിച്ചു.

പാലക്കാട് ഏഴ് കേസില്‍ 46 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 35 പേര്‍ കരുതല്‍ തടങ്കലിലാണ്. മലപ്പുറത്ത് 34 കേസില്‍ 141 പേര്‍ അറസ്റ്റിലായി. 128 പേര്‍ കരുതല്‍ തടങ്കലിലാണ്.

കോഴിക്കോട് സിറ്റി പരിധിയില്‍ 18 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 26 പേര്‍ അറസ്റ്റിലായി. 21 പേര്‍ കരുതല്‍ തടങ്കലിലാണ്. കോഴിക്കോട് റൂറലില്‍ 8 പേര്‍ പിടിയിലായി. 14 പേര്‍ അറസ്റ്റിലാണ്. 23 പേര്‍ കരുതല്‍ തടങ്കലിലാണ്. വയനാട് അഞ്ച് കേസില്‍ 114 പേരെ അറസ്റ്റ് ചെയ്തു. 19 പേര്‍ കരുതല്‍ കസ്റ്റഡിയിലാണ്.

കണ്ണൂര്‍ സിറ്റിയില്‍ 26 കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. 31 പേര്‍ അറസ്റ്റിലായി. 101 പേര്‍ കരുതല്‍ തടങ്കലിലുണ്ട്. കണ്ണൂര്‍ റൂറലില്‍ ഏഴ് കേസില്‍ 10 അറസ്റ്റുണ്ടായി. ഒന്‍പത് പേര്‍ കസ്റ്റഡിയിലാണ്. കാസര്‍ക്കോട് ജില്ലിയില്‍ 10 കേസില്‍ 52 അറസ്റ്റ് രേഖപ്പെടുത്തി. 34 പേരെ കരുതല്‍ തടങ്കലില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES

Most Popular

Recent Comments