Saturday
20 December 2025
17.8 C
Kerala
HomeEntertainment52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു

52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു

52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. തിരുവന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. ബിജു മേനോനും ജോജു ജോർജും മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങി. ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിന് രേവതി മികച്ച നടിക്കുള്ള അവാർഡും സ്വന്തമാക്കി .’ജോജി’ എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ദിലീഷ് പോത്തന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങി. മെയ് 27 നാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേൽ അവാർഡ് സംവിധായകൻ കെ.പി കുമാരൻ ഏറ്റുവാങ്ങി.ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ജനപ്രിയ ചിത്രമായി ഹൃദയം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗാനരചനയ്ക്കുള്ള അവാർഡ് ബി കെ ഹരിനാരായണന് ലഭിച്ചു. മിന്നൽ മുരളി എന്ന സിനിമയിലെ ഗാനത്തിന് പ്രദീപ് മികച്ച ഗായകനുള്ള അവാർഡ് നേടി. ‘കാണെക്കാണെ’ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായികയായി സിത്താര കൃഷ്ണകുമാർ തിരഞ്ഞെടുക്കപ്പെട്ടു. വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം മിന്നൽ മുരളി എന്ന ചിത്രത്തിന്മെൽവി ജെയ്ക്ക് സ്വന്തമാക്കി.

മികച്ച ജനപ്രിയ ചിത്രമായി ഹൃദയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ തിരഞ്ഞെടുക്കപ്പെട്ടു. മിന്നൽ മുരളി എന്ന ചിത്രത്തിലെ വിഷ്വൽ എഫക്റ്റ്‌സിന് ആൻഡ്രൂസ് അവാർഡിന് അർഹനായി.’ഫ്രീഡം ഫൈറ്റ്’ എന്ന സിനിമയ്ക്ക് ജിയോ ബേബിക്ക് പ്രത്യേക പരാമർശം. മികച്ച ചമയത്തിനുള്ള അവാർഡ് പട്ടണം റഷീദിന്. ഫോക്കസ് സിനിമാ പഠനങ്ങൾ- ഷീബ എം കുര്യൻ. മികച്ച ചലച്ചത്ര ഗ്രന്ഥം നഷ്ട സ്വപ്‌നങ്ങൾ (ആർ ഗോപാലകൃഷ്ണൻ) എന്ന ഗ്രന്ഥത്തിന്.

പരിചയ സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഇത്തവണത്തെ പ്രത്യേകത. ഇക്കുറി ജൂറിക്ക് മുന്നിലെത്തിയത് 142 ചിത്രങ്ങളാണ്. ചുരുക്ക പട്ടികയിൽ 29 സിനിമകൾ എത്തി. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തർ മിർസയാണ് ഇത്തവണത്തെ ജൂറി ചെയർമാൻ. ആഗസ്റ്റ് മൂന്നിന് നിശ്ചയിച്ചിരുന്ന ചടങ്ങ് അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments