Tuesday
30 December 2025
23.8 C
Kerala
HomeKeralaസംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് നാളെ (സെപ്റ്റംബർ 24) പ്രവർത്തി ദിനം

സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് നാളെ (സെപ്റ്റംബർ 24) പ്രവർത്തി ദിനം

സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് നാളെ (സെപ്റ്റംബർ 24) പ്രവർത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്കൂൾ തുറന്നു പ്രവർത്തിക്കുക. ഇന്ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. സർവകലാശാല പരീക്ഷകൾ അടക്കം മാറ്റിയിട്ടുണ്ട്.

നാളെ ശനിയാഴ്ചത്തെ പ്രവർത്തി ദിനത്തിന് ശേഷം ഈ വർഷം 2 പ്രവർത്തി ദിനങ്ങൾ കൂടിയുണ്ട്. ഒക്ടോബർ 29 ശനിയും ഡിസംബർ 3 ശനിയും സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ ഒഴികെയുള്ള മാസങ്ങളിൽ ഈ വർഷം ഇനി ശനി സ്കൂളുകൾക്ക് പ്രവർത്തി ദിനങ്ങൾ ഇല്ല. എന്നാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് ഇത് ബാധകമല്ല.

RELATED ARTICLES

Most Popular

Recent Comments