പോപ്പുലർ ഫ്രണ്ട്‌ ഹർത്താൽ; നിർത്തിയിട്ട ലോറിയ്ക്ക്‌ നേരെ കല്ലെഞ്ഞു: ഡ്രൈവറുടെ കണ്ണിൽ ചില്ല്‌ തുളച്ചുകയറി; വ്യാപക അക്രമം

0
84

കല്ലായി റോഡിൽ പുഷ്പ ജങ്‌ഷനിൽ നിർത്തിയിട്ട ലോറിയ്ക്ക്‌ നേരെ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരുടെ അക്രമം. കല്ലേറിൽ ലോറിയുടെ ഗ്ലാസ്‌ തകർന്ന്‌ ചില്ല്‌ തുളച്ചുകയറി ഡൈവർ കൊല്ലം സ്വദേശി ജിനുഹബീബുള്ള (45) ക്കാണ്‌ കണ്ണിന്‌ ഗുരുതര പരിക്കേറ്റത്‌. രാവിലെ എട്ടോടെയാണ്‌ സംഭവം. ഉടമയുടെ വീട്ടിൽ നിന്ന്‌ ലോറിയുമായി ഈറോഡിലേക്ക്‌ പോകുന്നതിനിടെ ഹർത്താലായതിനാൽ റോഡരികിൽ നിർത്തിയിട്ടതായിരുന്നു. ഇരുചക്രവാഹനത്തിലെത്തിയവരാണ്‌ കല്ലെറിഞ്ഞത്‌. കണ്ണിനും മൂക്കിനും പരിക്കേറ്റ ജിനു ഹബീബുള്ളയെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ ബീച്ച്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ണിൽ തുളച്ചുകയറിയ ചില്ല്‌ മാറ്റാൻ കോഴിക്കോട്‌ ഡെിക്കൽ കോളേജിലേക്ക്‌ മാറ്റി. ചെമ്മങ്ങാട്‌ പൊലീസ്‌ കേസെടുത്തു.

പേരാവൂർ ബംഗളക്കുന്നിൽ റോഡിൽ തീയിട്ട് ഗതാഗതം തടസപ്പെടുത്തിയതിന് രണ്ട് പിഎഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പുഴയിലെ കാട്ടുമാടം റഫീഖ് (52), മുരിങ്ങോടിയിലെ പത്തായപുരയിൽ ഫായിസ് (28) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് നാലാം ഗേറ്റിന് സമീപം ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനത്തിന് നേരം അക്രമം. ഹർത്താൻ അനുകൂലികൾ ഇരുമ്പടി കൊണ്ട് വാഹനത്തിന് അടിച്ചു . ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ എത്തിയവരാണ് അക്രമം നടത്തിയത്.അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞു. ഇതേ സംഘം നേരത്തെ ഒരു ഹോട്ടലിന് നേരെ അക്രമം നടത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി.

റിപ്പോർട്ടർ കൃഷ്ണമോഹൻ, ക്യാമറാമാൻ പ്രദീഷ് കപ്പോത്ത് , ഡ്രൈവർ കൃഷ്ണപ്രസാദ് എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് അക്രമം. രണ്ടാം ഗേറ്റിന് സമീപം മാന്യ വർ ഷോപ്പിന് മുന്നിൽ ഇരുചക്ര വാഹനവുമായി നിൽക്കുകയായിരുന്നു അക്രമികൾ.