പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കടകളടപ്പിക്കാനെത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം.
4 എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കടയടയ്ക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളെ ഭീഷണിപ്പെടുത്തിയത്.തുടര്‍ന്ന് കടയുടമകളുമായി വാക്കേറ്റമുണ്ടായി. സ്ഥിതി ശാന്തമാകാതെ വന്നതോടെ നാട്ടുകാരും വ്യാപാരികളെ പിന്തുണച്ച് രംഗത്തെത്തി.
തുടര്‍ന്ന് ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. കടയുടമകള്‍ തന്നെ ഇവരെ പോലീസിന് കൈമാറുകയും ചെയ്തു.പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്‍റെ പേരില്‍ കണ്ണൂര്‍ ജില്ലയില്‍ 2 ഇടത്ത് ബോംബേറ് ഉണ്ടായി.