ജമ്മു കശ്മീരില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു

0
89

ജമ്മു കശ്മീരില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോര്‍ മേഖലയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ തീവ്രവാദികളില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തു.

ശ്രീനഗറിലെ നൗഗാം മേഖലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇവരെ അറസ്റ്റ ചെയ്തത്. കൊല്ലപ്പെട്ട ഭീകരര്‍ അഗുഹ് (AGuH) ഭീകര സംഘടനയുമായി ബന്ധമുള്ളവരാണെന്ന് പോലീസ് അറിയിച്ചു.അത് അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഒരു ഭീകര സംഘടനയാണ് അഗുഹ് ( AGuH) അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ്. ഈ സംഘം താഴ്വരയില്‍ സജീവമാണെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ, ചൊവ്വാഴ്ച നടന്ന യുഎന്‍ ജനറല്‍ അസംബ്ലി (യുഎന്‍ജിഎ) സമ്മേളനത്തില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്യവെ തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗന്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇതുവരെ സമാധാനം സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കശ്മീരില്‍ ശാശ്വതമായ സമാധാനവും സമൃദ്ധിയും സ്ഥാപിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.