Wednesday
31 December 2025
24.8 C
Kerala
HomeIndiaഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ഗർഭിണി

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ഗർഭിണി

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ഗർഭിണി. ഉത്തർപ്രദേശിലെ ബറേലിയിലാണ് ഈ നാണംകെട്ട സംഭവം അരങ്ങേറിയത്. ബിഷാരത്ഗഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിലെ മജ്ഗവാൻ ഗ്രാമത്തിലാണ് സംഭവം. ബലാത്സംഗത്തിന് ഇരയായ ഗർഭിണിയുടെ കുട്ടി ഗർഭപാത്രത്തിൽവെച്ച് തന്നെ മരിച്ചു. പെൺകുട്ടിയുടെ ഭർത്താവിന്റെ അമ്മ ഭ്രൂണവുമായി എസ്എസ്പി ഓഫീസിലെത്തി പ്രതിഷേധിക്കുകയും ചെയ്തു.

പോലീസ് സ്‌റ്റേഷനിലെ സംഭവം കണ്ട് ആളുകൾ ആദ്യം ഞെട്ടിയിരുന്നു. 3 മാസം ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകായയിരുന്നു. പിന്നാലെ യുവതിയ്ക്ക് ഗർഭം അലസുകയും ചെയ്തു. യുവതി കൃഷിയിടത്തിൽ ജോലിക്കായി പോയ സമയത്തായിരുന്നു സംഭവം. അതേ സമയം അവിടെ പതിയിരുന്ന ഗ്രാമത്തിലെ ഗുണ്ടാസംഘം യുവതിയെ ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ശേഷം യുവതിയെ അവിടെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു.

ഇരയായ യുവതി ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. കൃഷിയിടത്ത് അവശയായി കിടക്കുന്ന പെൺകുട്ടിയെ ആണ് വീട്ടുകാർ കാണുന്നത്. ഉടൻ തന്നെ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ബലാത്സംഗത്തിനിടെ യുവതിയുടെ ഗർഭപാത്രത്തിൽവെച്ച് തന്നെ കുട്ടി മരിക്കുയായിരുന്നു.

യുവതിയുടെ കുടുംബാംഗങ്ങൾ നീതിക്കായി ഉദ്യോഗസ്ഥരെ വലയ്ക്കുകയാണ്. പ്രതിയെ ശിക്ഷിക്കാൻ പ്ലാസ്റ്റിക് പാത്രത്തിൽ ഭ്രൂണവുമായി ഇരയുടെ അമ്മായിയമ്മ എസ്എസ്പി ഓഫീസിലെത്തിയത് എല്ലാവരും അമ്പരപ്പോടെയാണ് കണ്ടത്. കൈയിൽ ഭ്രൂണം കണ്ടതോടെ എസ്എസ്പി ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ഞെട്ടി. സംഭവത്തിൽ എസ്പി ദേഹത് രാജ്കുമാർ അഗർവാൾ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മായിയമ്മ പറഞ്ഞു, ‘ഞാൻ കുറേ ദിവസങ്ങളായി പരാതിപ്പെടുന്നു. എന്റെ മരുമകളെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. 3 മാസം പ്രായമുള്ള കുട്ടി വയറ്റിൽ കിടന്നു, മരുമകളെ വായ അടച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു, ഇത് കാരണം അവൾ ബോധരഹിതയായി. ഈ പ്ലാസ്റ്റിക് ബാഗിലാണ് കുട്ടിയുടെ മൃതദേഹം ഉള്ളത്.’

ഗ്രാമത്തിലെ തന്നെ ചിലർ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്തതാണ് ഗർഭച്ഛിദ്രത്തിലേക്ക് നയിച്ചത്. ഈ സംഭവത്തിൽ ബിഷാരത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ 376 ഡി, 315 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേ സമയം, സംഭവദിവസം വയലിൽ ഉലുവ പൊട്ടിച്ചതുമായി ബന്ധപ്പെട്ട് ഇരയും പ്രതിയും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് ബറേലി എസ്പി (റൂറൽ) രാജ്കുമാർ അഗർവാൾ പറഞ്ഞു.

ഗ്രാമത്തിൽ യോഗം ചേർന്ന് ഇക്കാര്യത്തിൽ ധാരണയായിട്ടുണ്ട്. അതിന്റെ രേഖാമൂലമുള്ള കരാറും ലഭിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം യുവതിയുടെ വൈദ്യപരിശോധന നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇരയുടെ മൊഴി രേഖപ്പെടുത്തി വരികയാണ്. അന്വേഷണത്തിൽ പുറത്തുവരുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും പോലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments