Wednesday
31 December 2025
24.8 C
Kerala
HomeIndiaസുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ നടപടികൾ ഇനി മുതൽ ഓൺലൈനിൽ തത്സമയം കാണാം

സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ നടപടികൾ ഇനി മുതൽ ഓൺലൈനിൽ തത്സമയം കാണാം

സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ നടപടികൾ ഇനി മുതൽ ഓൺലൈനിൽ തത്സമയം കാണാം. ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിൽ ചേർന്ന ജഡ്ജിമാരുടെ ഫുൾ കോർട്ട് മീറ്റിങ്ങിലാണ് സുപ്രധാന തീരുമാനം. സെപ്റ്റംബർ 27 മുതൽ ലൈവ് സ്ട്രീം ആരംഭിക്കും.

ആദ്യ ഘട്ടത്തിൽ യൂ ട്യൂബിലൂടെ ആകും ലൈവ് സ്ട്രീമിംഗ് നടത്തുക. പിന്നീട് ഭരണഘടന ബെഞ്ചിലെ നടപടികൾ ലൈവ് സ്ട്രീം ചെയ്യുന്നതിന് സ്വന്തമായി വെബ്കാസ്റ്റ് ചാനൽ ആരംഭിക്കും.

കഴിഞ്ഞദിവസം മുതിർന്ന അഭിഭാഷകയായ ഇന്ദിരാ ജയ്‌സിങ്, ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസുകൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തു നൽകിയിരുന്നു.

നേരത്തെ, 2018 ൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഭരണഘടനപരമായി പ്രാധാന്യമുള്ള കേസ്സുകളുടെ തത്സമയ സംപ്രേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഭരണഘടന ബെഞ്ചിലെ നടപടികൾ ലൈവ് സ്ട്രീം ചെയ്യാൻ ഫുൾ കോർട്ട് തീരുമാനിച്ചത്. നിലവിൽ ഗുജറാത്ത്, കർണാടക, പട്‌ന, ഒറീസ, ജാർഖണ്ഡ് ഹൈക്കോടതികൾ കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments