മുംബൈയിലെ നവ ശേവാ തുറമുഖത്തിൽ 1725 കോടിയുടെ ഹെറോയിൻ പിടികൂടി

0
62

മുംബൈയിലെ നവ ശേവാ തുറമുഖത്തിൽ വൻ മയക്കുമരുന്നുവേട്ട. 345 കിലോ ഹെറോയിനാണ്‌ ഡൽഹി പൊലീസ്‌ സ്‌പെഷ്യൽ സെൽ പിടികൂടിയത്‌.

ഇതിന്‌ അന്താരാഷ്‌ട്ര വിപണിയിൽ 1725 കോടിയോളം രൂപ വിലവരുമെന്ന്‌ പൊലീസ്‌ അറിയിച്ചു.

ലിക്കൊറിഷ്‌ എന്ന മിഠായിയിൽ ചേർത്ത നിലയിലായിരുന്നു ഹെറോയിൻ. ഇത്തരത്തിൽ 22 ടണ്ണോളം വരുന്ന ഒരു കണ്ടെയ്‌നർ ലിക്കൊറിഷാണ്‌ പിടികൂടിയത്‌. കണ്ടെയ്‌നർ ഡൽഹിയിലേക്ക്‌ കൊണ്ടുപോയി.