Monday
12 January 2026
20.8 C
Kerala
HomeEntertainmentഹാസ്യനടൻ രാജു ശ്രീവാസ്തവ(58 ) അന്തരിച്ചു

ഹാസ്യനടൻ രാജു ശ്രീവാസ്തവ(58 ) അന്തരിച്ചു

ഹാസ്യനടൻ രാജു ശ്രീവാസ്തവ(58 ) അന്തരിച്ചു. ഓഗസ്റ്റ് 10 ന് വ്യായാമത്തിനിടെ ഹൃദയാഘാതമുണ്ടാതുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയസ്തംഭനത്തെത്തുടർന്ന് മസ്തിഷ്കാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയിലായ അദ്ദേഹം ഡൽഹി എയിംസിൽ വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും താരത്തിന്റെ ഭാര്യ ശിഖ ശ്രീവാസ്തവയുമായി സംസാരിക്കുകയും ചികിത്സയിൽ എല്ലാ സഹായവും ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

കോമയിൽ തുടർന്ന അദ്ദേഹത്തിന് ചികിത്സയുടെ ഭാ​ഗമായി നടൻ അമിതാഭ് ബച്ചന്റെ ശബ്ദം കേൾപ്പിച്ചിരുന്നു. തലച്ചോറിന്റെ പ്രവർത്തനക്ഷമത കൂട്ടുന്നതിനായാണ് രാജു ശ്രീവാസ്തവയെ അമിതാഭ് ബച്ചന്റെ ശബ്ദം കേൾപ്പിച്ചിരുന്നത്.

നിരവധി കോമഡി ഷോകളുടെ ഭാഗമായിട്ടുള്ള പ്രശസ്ത ഹാസ്യനടനാണ് രാജു ശ്രീവാസ്തവ. ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്, കോമഡി സർക്കസ്, ദി കപിൽ ശർമ്മ ഷോ, ശക്തിമാൻ തുടങ്ങിയവയുടെ ഭാഗമായിരുന്നു. മൈനേ പ്യാർ കിയ, തേസാബ്, ബാസിഗർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു.

RELATED ARTICLES

Most Popular

Recent Comments