കാനഡയിലുണ്ടായ വെടിവെയ്പ്പിൽ പരിക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

0
73

കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ കഴിഞ്ഞയാഴ്ചയുണ്ടായ വെടിവെയ്പ്പിൽ പരിക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. ഇതോടെ അക്രമണത്തിൽ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സത്വീന്ദർ സിങ്(28) ഹാമിൽട്ടൺ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

സത്വീന്ദർ സിങ് പാർട്ട് ടൈം ജോലി ചെയ്തിരുന്ന എംകെ ഓട്ടോ റിപ്പയേഴ്സിന്റെ ഉടമയും ആക്രമണത്തിൽ വെടിയേറ്റ് മരിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് മാർക്കറ്റിങിൽ എംബിഎ നേടിയ സത്വീന്ദർ സിംഗ് കോനെസ്റ്റോഗ കോളേജിലെ വിദ്യാർത്ഥിയായിരുന്നു.

‘കവിതകൾ വായിക്കാനും എഴുതാനും ഇഷ്ടമുളളയാളായിരുന്നു സത്വീന്ദർ, ജീവിതകാലം
മുഴുവൻ അവൻ നമ്മുടെ ഹൃദയത്തിൽ മുറിവേൽപ്പിക്കും,ഇത് ഞങ്ങളുടെ കുടുംബത്തിന് ബുദ്ധിമുട്ടുള്ള സമയമാണ്, ഞങ്ങൾക്ക് നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ആവശ്യമാണ്.’സത്വീന്ദർ സിങിന്റെ ബന്ധു സരബ്‌ജോത് കൗർ ടൊറന്റോ സ്റ്റാർ പത്രത്തോട് പറഞ്ഞു.