തുർക്കിയിൽ കൂറ്റൻ ചരക്ക് കപ്പൽ മറിഞ്ഞു

0
113

ചരക്കിറക്കുമ്ബോൾ കൂറ്റൻ കപ്പൽ മറിഞ്ഞു. സീ ഈഗിൾ എന്ന പേരുള്ള കപ്പൽ ചരക്കിറക്കുന്ന സമയത്ത് ഒരു വശത്തേക്ക് ചരിഞ്ഞതാണ് അപകടത്തിന് കാരണമായത്.

കപ്പൽ മറിയുന്നതിന്റെ ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. തുർക്കിയിലെ ഇസ്കെൻഡറം തുറമുഖത്ത് നങ്കൂരമിട്ട് ചരക്കിറക്കുന്നതിനിടെയാണ് സംഭവം.

3120 DWT എന്ന കപ്പലിൽ നിന്നും പോർട്ട് ലിഫ്റ്റ് വഴി കണ്ടെയ്‌നർ ബോഗികൾ ഇറക്കുകയായിരുന്നു. പെട്ടന്ന് ഒരു ശബ്ദം കേൾക്കുകയും കപ്പലിൽ ഉണ്ടായിവരുന്നവർ രക്ഷപ്പെടുന്നതും ദൃശ്യത്തിൽ കാണാം. കപ്പലിൽ നിന്നും 24 കണ്ടെയ്‌നറുകൾ കടലിലേക്ക് വീണ് നഷ്ടപ്പെട്ടു. ഇതു വീണ്ടെടുക്കാനുള്ള ശ്രമം നടത്തുമെന്ന് തുറമുഖം അധികൃതർ അറിയിച്ചു.

1984ൽ നിർമ്മിച്ച ഈജിപ്ഷ്യൻ കപ്പലാണ് മറിഞ്ഞത്. കപ്പലിന് നേരിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും സന്തുലിതാവസ്ഥയിൽ തകരാറുണ്ടായിരുന്നു എന്നും ക്യാപ്റ്റൻ പറഞ്ഞു. കപ്പലിന്റെ അടിഭാഗത്ത് എണ്ണ ചോരുന്നത് തുറമുഖം അധികൃതർ കണ്ടെത്തി. അപകട കാരണം എന്താണെന്ന് ഇതുവരെ
കണ്ടെത്താനായിട്ടില്ലെന്നും, എന്തുകൊണ്ടാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്ന് അറിയില്ലെന്നും അധികൃതർ പറഞ്ഞു.