തെരുവുനായ ശല്യം: തിരുവനന്തപുരം കോർപ്പറേഷൻറെ നടപ്പാക്കുന്ന തീവ്രകർമ്മ പദ്ധതിക്ക് ഇന്ന് തുടക്കം

0
62

തലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാനായി തിരുവനന്തപുരം കോർപ്പറേഷൻറെ നടപ്പാക്കുന്ന തീവ്രകർമ്മ പദ്ധതിക്ക് ഇന്ന് തുടക്കം. നഗരസഭയുടെ തീവ്രവാക്സീനേഷൻ പദ്ധതിക്കാണ് ഇന്ന് തുടക്കമാകുന്നത്. 15 മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് വളർത്തു നായ്ക്കൾക്ക് സൗജന്യ പേവിഷ വാക്സീൻ നൽകും. വളർത്തുനായ്ക്കളുമായി എത്തുന്നവർക്ക് വാക്സീനേഷൻ സ്ഥലത്ത് വച്ച് വളർത്തുമ‍ൃഗ ലൈസൻസും നൽകാനും തീരുമാനമുണ്ട്. തീവ്രകർമ്മ പദ്ധതി രാവിലെ 9 മണിക്ക് മേയർ ആര്യാ രാജേന്ദ്രൻ വട്ടിയൂർക്കാവ് മൃഗാശുപത്രിയിൽ ഉദ്ഘാടനം ചെയ്യും. നാളെയു മറ്റന്നാളും വളർത്തുനായക്കൾക്കായുള്ള കുത്തിവെപ്പും ലൈസൻസ് വിതരണവും തുടരും. അതിന് പിന്നാലെ വാക്സീൻ എടുക്കാത്തതും ലൈസൻസ് ഇല്ലാത്തവരുമായ ഉടമകൾക്കെതിരെ നിയമനടപടികളിലേക്ക് കടക്കും.

ഈ മാസം 25 ാം തീയതി മുതൽ ഒക്ടോബർ 1 വരെ തെരുവ് നായ്ക്കൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകും. ഒരു ദിവസം 12 വാർഡുകളിലെ ഹോട്സ്പോട്ടുകൾ കേന്ദ്രീകരിച്ചാവും പ്രതിരോധ കുത്തിവെപ്പ്. ഒരു ദിവസം 12 വാ‍ർഡുകളിലെ ഹോട്സ്പോട്ടുകൾ കേന്ദ്രീകരിച്ചാവും വാക്സിനേഷൻ നടക്കുക. ഇതിനായി പതിനായിരം രക്ഷാറാബ് വാകീസീനുകളാണ് സമാഹരിച്ചിട്ടുള്ളത്. തെരുവ് നായക്കളുടെ പുതിയ സെൻസസ് നടത്തുമെന്ന് തെരുവുനായ നിയന്ത്രണം ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നഗരസഭാ കൗൺസിൽ യോഗത്തെ മേയർ അറിയിച്ചു. ഇതിന് മുമ്പ് 2016ലാണ് തിരുവനന്തപുരത്ത് തെരുവ് നായക്കളുടെ കണക്ക് എടുത്തത്. അന്ന് നഗരത്തിൽ 9,500 തെരുവുനായക്കളെയാണ് കണ്ടെത്തിയത്.

നഗരസഭയിലെ തെരുവുനായ നിയന്ത്രണം സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്നലെ പ്രത്യേക കൗൺസിൽ യോഗം ചേർന്നിരുന്നു. കോർപ്പറേഷൻ കൗൺസിലിൽ 32 അംഗങ്ങൾ ആവശ്യപ്പെട്ട പ്രകാരമാണ് വിഷയം ചർച്ചയ്ക്ക് എടുത്തത്. പൊതു പ്രശ്നം എന്ന നിലയിലാണ് വിഷയം ചർച്ചയായതും തീരുമാനങ്ങളുണ്ടായതും. തീവ്ര കർമ്മ പദ്ധതിയുടെ ഭാഗമായി എ ബി സി മോണിറ്ററിങ് കമ്മറ്റി 18, 19, 20 തീയതികളിൽ വാക്സിനേഷൻ നടപ്പാക്കും. വാക്സിനേഷൻ സ്വീകരിച്ച നായ്കക്ൾക്ക് ഒപ്പം ലൈസൻസും നൽകുമെന്ന് ആരോഗ്യകാര്യ സ്റ്റാൻഡ‍ിംഗ് കമ്മിറ്റി ചെയർമാൻ അറിയിച്ചിട്ടുണ്ട്.