എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപതി മുർമ്മു ലണ്ടനിലെത്തി

0
81

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപതി മുർമ്മു ലണ്ടനിലെത്തി. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്ന രാഷ്ട്രപതി ഇന്ത്യൻ സർക്കാരിന് വേണ്ടി അനുശോചനം അറിയിക്കും . സെപ്റ്റംബർ 19 തിങ്കളാഴ്ച ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വെച്ചാണ് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം നടക്കുക.

സംസ്‌കാര ചടങ്ങുകൾക്ക് ശേഷം, മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നിന്ന് ലണ്ടനിലെ വെല്ലിംഗ്ടൺ ആർച്ചിലേക്ക് ഘോഷയാത്രയായി വിൻഡ്സറിലേക്കുള്ള യാത്രയ്ക്ക് പോകും. സെപ്തംബർ എട്ടിനാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ശ്രീ ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ എത്തിയിരുന്നു.

ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സെപ്റ്റംബർ 12-ന് ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സന്ദർശിച്ചിരുന്നു. സെപ്റ്റംബർ 11 ഞായറാഴ്ച ഇന്ത്യയും ദേശീയ ദുഃഖാചരണം ആചരിച്ചു.