ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍

0
111

ഭാ​ര്യ​യു​ടെ കൈ​വെ​ട്ടി​മാ​റ്റി​യ ഭർത്താവ് പി​ടി​യി​ൽ. ഏ​ഴം​കു​ളം സ്വ​ദേ​ശി സ​ന്തോ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ വടിവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം. പ​റ​യ​ന്‍​കോ​ട് ചാ​വ​ടി​മ​ല​യി​ല്‍ വി​ദ്യ​യെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്.

വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആക്രമണം. വിദ്യയുടെ ഒരു കൈമുട്ടും കൈപ്പത്തിയും അറ്റു. മുടിയും പ്രതി മുറിച്ചു മാറ്റി. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ അച്ഛൻ വിജയനും പരുക്കേറ്റു. വിദ്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിളി കേട്ട് അയൽവാസികൾ എത്തിയതോടെ സന്തോഷ് വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.