പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റിലായി

0
153

വയനാട്ടിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിലായി. നായ്ക്കട്ടി മാതമംഗലം ചിറക്കമ്പം സ്വദേശി തയ്യിൽ അബ്ദുള്ള മുസ്ല്യാർ (55) ആണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിനാണ് കേസിന് ആസ്പദമായ സംഭവം. മോശമായി പെരുമാറുകയും കൈയ്യിൽ കയറി പിടിക്കുകയും ചെയ്‌തെന്ന് കാണിച്ച് പീഡനത്തിനിരയായ പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തായത്.

പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബത്തേരി പോലീസ് പോക്സോ നിയമപ്രകാരം കഴിഞ്ഞ ദിവസം അബ്ദുള്ള മുസ്ല്യാർക്കെതിരെ കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അധ്യാപകൻ മറ്റു പെൺകുട്ടികളെ സമാനരീതിയിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിന്റെ ഭാഗമായി കൗൺസിലിങ് നടത്തിയേക്കും.

അതേസമയം അടിമാലി ഇടുക്കിയിലും പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി മച്ചിപ്ലാവ് സ്വദേശിയാണ് പിടിയിലായത്. പെൺകുട്ടിയെ തൻറെ വീട്ടിൽ വിളിച്ചു വരുത്തി യുവാവ് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി വിവരം ബന്ധുക്കളോട് പറഞ്ഞതോയൊണ് സംഭവം പുറത്തായത്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ‌ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.