ഓണത്തിന് മാവേലിയുമായി ബന്ധമില്ലെന്ന് വി.മുരളീധരൻ; അതിനെ ട്രോളി മന്ത്രി വി.ശിവൻകുട്ടി

0
81

ഓണത്തിന് മാവേലിയുമായി ബന്ധമില്ലെന്ന് പരാമർശം നടത്തിയ കേന്ദ്ര സഹമന്ത്രി വി.മുരളീധരന് ഫെയ്‌സ്ബുക്കിൽ ട്രോളുമായി മന്ത്രി വി.ശിവൻകുട്ടി.

മഹാബലിയും ഓണവും കഴിഞ്ഞാൽ ഉള്ള അടുത്ത ഘട്ടം ഇങ്ങനെയാവും… ”മലയാളിയും കേരളവും തമ്മിൽ ബന്ധമില്ല…!”

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് വി.മുരളീധരൻ പരാർമശം നടത്തിയത്. നർമദാ നദീതീരത്തെ തീരദേശം ഭരിച്ചിരുന്ന രാജാവാണ് മഹാബലിയെന്നും അദ്ദേഹം കേരളം ഭരിച്ചുവെന്നതിന് തെളിവില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മഹാബലിക്ക് വാമനൻ മോക്ഷം നൽകുകയായിരുന്നുവെന്നാണ് ഐതിഹ്യമെന്ന് പറയുന്ന മുരളീധരൻ, ഭാഗവതത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടൈന്നും പറഞ്ഞു. എല്ലാ നല്ല കാര്യങ്ങളും കേരളത്തിൽ നിന്നാണെന്ന് കരുതുന്ന മലയാളി മഹാബലിയേയും ദത്തെടുക്കുകയായിരുന്നുവെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞിരുന്നു.