വയനാട് തരുവണയിലെ മുഫീദയുടെ മരണത്തിൽ, മുഫീദയുടെ ഭർത്താവ് ഹമീദിന്റെ ആദ്യഭാര്യയിലെ മകൻ ജാബിർ അറസ്റ്റിൽ. ഈ മാസം ആദ്യമാണ് മുഫീദ ആത്മഹത്യക്ക് ശ്രമിച്ചത്.
ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുഫീദ രണ്ടാം തീയതിയാണ് മരിച്ചത്. ഭർത്താവിന്റെ ബന്ധുക്കളും മക്കളും വിവാഹമോചനം ആവശ്യപ്പെട്ട് നടത്തിയ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പരാതി.
ജൂലൈ 3 നാണ് മുഫീദയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. മുഫീദയുടെ ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മക്കൾ ഭീഷണിപ്പെടുത്തുന്നതിനിടെ മുഫീദ, മണ്ണെണ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. 3 പേരടങ്ങിയ സംഘം ആത്മഹത്യ തടയാൻ ശ്രമിക്കാതെ തീയാളുന്നത് കണ്ട് നിൽക്കുകയായിരുന്നുവെന്ന് മുഫീദയുടെ മകൻ പറയുന്നു. ആത്മഹത്യ പ്രേരണക്കുറ്റം, വീട്ടിൽ അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് ജാബിറിനെതിരെയുള്ളത്.