Friday
19 December 2025
20.8 C
Kerala
HomeWorldഎലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ നിന്ന് തങ്ങളെ ഒഴിവാക്കിയതിനെതിരെ റഷ്യ രംഗത്ത്

എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ നിന്ന് തങ്ങളെ ഒഴിവാക്കിയതിനെതിരെ റഷ്യ രംഗത്ത്

എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ നിന്ന് തങ്ങളെ ഒഴിവാക്കിയതിനെതിരെ റഷ്യ രംഗത്ത്. ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിച്ച ഒരു ദേശീയ ദുരന്തത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള ബ്രിട്ടന്റെ ശ്രമത്തെ കടുത്ത അധാർമികതയായാണ് തങ്ങൾ കാണുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു.

എലിസബത്ത് രാജ്ഞിയുടെ സ്മരണകളോടുള്ള നിന്ദയാണിതെന്നും സഖറോവ കൂട്ടിച്ചേർത്തു. യുക്രെയിൻ അധിനിവേശത്തിന് പിന്നാലെ റഷ്യ – ബ്രിട്ടൻ നയതന്ത്ര ബന്ധം വഷളായിരുന്നു.

റഷ്യയെ കൂടാതെ സിറിയ, വെനസ്വേല, ബെലറൂസ്, മ്യാൻമർ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെയും സംസ്കാരച്ചടങ്ങുകളിലേക്ക് ക്ഷണിച്ചിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments