Tuesday
23 December 2025
18.8 C
Kerala
HomeIndiaതുർക്കി പ്രസിഡന്റ് റെസെപ് ത്വയ്യിബുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

തുർക്കി പ്രസിഡന്റ് റെസെപ് ത്വയ്യിബുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

തുർക്കി പ്രസിഡന്റ് റെസെപ് ത്വയ്യിബുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമർഖന്ദിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളുടേയും കൂടിക്കാഴ്ച്ച. എസ്സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രണ്ട് നേതാക്കളും ഉസ്ബക്കിസ്ഥാൻ നഗരമായ സമർകന്ദിലാണ്.

‘സമർകന്ദിൽ എസ്സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് റജബ് ത്വയ്യിബുമായി ചർച്ച നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ആഴത്തിലാക്കുന്നതിനുള്ള വഴികളെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു,’ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. പ്രാദേശികവും ആഗോളപരവുമായ സംഭവ വികാസങ്ങലെ കുറിച്ചും ഇരു നേതാക്കളും സംവദിച്ചു.

പാക്കിസ്ഥാന്റെ അടുത്ത സഖ്യകക്ഷിയാണ് തുർക്കി. തുർക്കി പ്രസിഡന്റ് തന്റെ പ്രസംഗത്തിൽ കശ്മീർ വിഷയം ആവർത്തിച്ച് പരാമർശിച്ചിരുന്നു. യുഎൻ പൊതുസഭ സെഷനുകളിലും തുർക്കി പ്രസിഡന്റ് കശ്മീർ വിഷയം പരാമർശിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാനും സ്വന്തം നയങ്ങളെ കൂടുതൽ ആഴത്തിൽ പ്രതിഫലിപ്പിക്കാനും തുർക്കി പഠിക്കണമെന്നാണ് ഇന്ത്യ അന്ന് മറുപടി നൽകിയത്.

RELATED ARTICLES

Most Popular

Recent Comments