ഒമ്പത് മാസങ്ങൾക്കുള്ളിൽ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം റിലീസ് ചെയ്യും: മണിരത്‌നം

0
114

മണിരത്‌നത്തിന്റെ മാഗ്നം ഓപസ് പൊന്നിയിൻ സെൽവന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. 2022-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്. രണ്ട് ചിത്രങ്ങളുള്ള ഫ്രാഞ്ചൈസിയുടെ ആദ്യഭാഗം സെപ്റ്റംബർ 30-ന് ഗ്രാൻഡ് റിലീസിന് തയ്യാറെടുക്കുകയാണ്.

ഏതാനും മാസങ്ങൾക്കുള്ളിൽ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തുമെന്ന് പറഞ്ഞിരിക്കുകയാണ് മണിരത്‌നം, ചെന്നൈയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് സംവിധായകൻ മണിരത്‌നം രണ്ടാം ഭാഗത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ഒന്നാം ഭാഗം പുറത്തിറങ്ങി ആറ് മുതൽ ഒമ്പത് മാസങ്ങൾക്കുള്ളിൽ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. റിലീസിന് മുന്നോടിയായുള്ള പ്രമോഷനുകളുടെ തിരക്കിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

പൊന്നിയിൻ സെൽവന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം 125 കോടി രൂപയ്ക്ക് വിറ്റതായാണ് റിപ്പോർട്ട്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് ഇത് തീർച്ചയായും ഒരു വലിയ ഇടപാടാണ്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൺ ടിവി വൻ തുകയ്ക്ക് വാങ്ങിച്ചു. ഗ്രാൻഡ് റിലീസിന് ഒരാഴ്ച മുമ്പ് ഓഡിയോ, ട്രെയിലർ ലോഞ്ച് ചാനലിൽ സംപ്രേക്ഷണം ചെയ്യും.അടുത്തിടെ ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ പൊന്നിയിൻ സെൽവന്റെ ട്രെയിലറും ഓഡിയോ ലോഞ്ചും നടന്നിരുന്നു. കമൽഹാസനും രജനികാന്തും പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.

കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. 500 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. സെപ്റ്റംബർ 30 ന് തിയറ്ററുകളിൽ തുറക്കുമ്പോൾ ഐമാക്‌സിൽ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമായി പൊന്നിയിൻ സെൽവൻ മാറും. ചെക്ക ചിവന്ത വാനം എന്ന ക്രൈം ഡ്രാമയ്ക്ക് ശേഷം മണിരത്നത്തിന്റെ ആദ്യ റിലീസാണിത്.

വിക്രം, കാർത്തി, ജയംരവി, പ്രകാശ് രാജ്, ശരത് കുമാർ, ഐശ്വര്യ റായ്, തൃഷ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാമും പൊന്നിയൻ സെൽവനിൽ വേഷമിടുന്നുണ്ടെന്നതാണ് സവിശേഷത.

എപിക് ഹിസ്റ്റോറിക്കൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം അടുത്ത വർഷം എത്തും. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേർന്ന് തിരക്കഥയും ജയമോഹൻ സംഭാഷണവും ഒരുക്കുന്നു. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

നന്ദിനി എന്ന കഥാപാത്രമായി ഐശ്വര്യ റായിയും കുന്ദവയായി തൃഷയുമെത്തുന്നു. റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്

പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥ.

രവിവർമനാണ് ഛായാ​ഗ്രഹണം. 500 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയായ ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് ഇറങ്ങുക. ആദ്യഭാ​ഗം സെപ്തംബർ 30 ന് റിലീസ് ചെയ്യും.