Monday
12 January 2026
31.8 C
Kerala
HomeWorldഡമാസ്കസ് അന്താരാഷ്ട്ര എയർപോർട്ട് ഏരിയയിൽ ഇസ്രായേൽ ആക്രമണം

ഡമാസ്കസ് അന്താരാഷ്ട്ര എയർപോർട്ട് ഏരിയയിൽ ഇസ്രായേൽ ആക്രമണം

ഡമാസ്കസ് അന്താരാഷ്ട്ര എയർപോർട്ട് ഏരിയയിൽ ഇസ്രായേൽ ആക്രമണം നടത്തിയതായി സിറിയൻ സ്റ്റേറ്റ് മീഡിയ. ഇസ്രായേൽ വ്യോമാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയൻ വ്യോമ പ്രതിരോധ സേന മിക്ക മിസൈലുകളും തകർത്തതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ടൈബീരിയാസ് തടാകത്തിന്റെ വടക്കുകിഴക്കൻ ദിശയിൽ നിന്ന് ഡമാസ്കസ് വിമാനത്താവളത്തെയും ഡമാസ്കസിന്റെ തെക്ക് ചില സ്ഥലങ്ങളെയും ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ വിമാനത്താവളത്തിന് നാശനഷ്ടം സംഭവിച്ചോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഹിസ്ബുള്ള ഉൾപ്പെടെയുള്ള സിറിയയിലെയും ലെബനനിലെയും സഖ്യകക്ഷികൾക്ക് ആയുധങ്ങൾ എത്തിക്കാൻ ടെഹ്‌റാൻ വ്യോമ വിതരണ ലൈനുകൾ ഉപയോഗിക്കുന്നത് തടസ്സപ്പെടുത്താൻ, സിറിയൻ വിമാനത്താവളങ്ങളിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയതായി പ്രാദേശിക നയതന്ത്ര രഹസ്യാന്വേഷണ വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments