എത്തിയോ… ഒരു ചായ കുടിച്ചിട്ട് പോകാം… ഫെഡറൽ ബാങ്ക് പരസ്യം ഭരത് ജോഡോ യാത്രയെ ട്രോളിയതോ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

0
95

രാഹുൽ ​ഗാന്ധി നയിക്കുന്ന ഭരത് ജോഡോ യാത്രയെ ട്രോളിയതാണോ ഫെഡറൽ ബാങ്ക് പരസ്യം എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ. ഫെഡറൽ ബാങ്കിന്റെ പരസ്യ ഫ്ലക്സിൽ, ചായ കടയുടെ ചിത്രത്തോടൊപ്പം എത്തിയോ… വാ ഒരു ചായ കുടിച്ചിട്ട് പോകാം എന്ന വാചകമാണ് ഉപയോ​ഗിച്ചിരിക്കുന്നത്. യാത്ര കടന്നു പോകുന്ന പ്രദേശത്തെ കടകളിലും വീടുകളിലുമെത്തി രാഹുൽ ചായ കുടിച്ചത് സംബന്ധിച്ച് വാർത്തകൾ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിൽ എത്തിയോ ചായ കുടിച്ചിട്ട് പോകാമെന്ന പരസ്യ വാചകം സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഈ മാസം 10നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.