എഎപി എംഎൽഎ അമാനത്തുള്ള ഖാൻ അറസ്റ്റിൽ

0
55

എഎപി എംഎൽഎ അമാനത്തുള്ള ഖാൻ അറസ്റ്റിൽ. ഡൽഹി പോലീസിന്റെ അഴിമതി വിരുദ്ധ സേനയുടേതാണ് നടപടി. ഇന്ന് നടത്തിയ തിരച്ചിലിൽ അമാനത്തുള്ള ഖാനെതിരായ കുറ്റകരമായ വസ്തുക്കളും തെളിവുകളും കണ്ടെടുത്തതിരുന്നു, തുടർന്നാണ് അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തത്. എംഎൽഎയുടെ സഹായിയുടെ വീട്ടിലും അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. ഡൽഹി വഖഫ് ബോർഡ് അഴിമതിക്കേസിലാണ് അറസ്റ്റ്.

വെള്ളിയാഴ്ച ഡൽഹി പോലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് (എസിബി) നടത്തിയ റെയ്ഡിൽ ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ അമാനത്തുള്ള ഖാന്റെ സഹായികളിൽ നിന്ന് തോക്കും വെടിയുണ്ടകളും 24 ലക്ഷം രൂപയും കണ്ടെടുത്തു. അമാനത്തുള്ള ഖാനുമായും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ ഹമീദ് അലി ഖാൻ മസൂദ് ഉസ്മാനുമായും ബന്ധമുള്ള നിരവധി ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്.

അമാനത്തുള്ള ഖാന്റെ അടുത്ത അനുയായി കൗസർ ഇമാം സിദ്ദിഖിയിൽ നിന്ന് 12 ലക്ഷം രൂപയും ആയുധവും കണ്ടെടുത്തു. ഡൽഹി വഖഫ് ബോർഡുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കേസിൽ വെള്ളിയാഴ്ച അമാനത്തുള്ള ഖാനെ ചോദ്യം ചെയ്തിരുന്നു. രണ്ട് വർഷം മുൻപ് രജിസ്റ്റർ ചെയ്തതാണ് കേസ്. ഡൽഹി വഖഫ് ബോർഡ് നിയമനത്തിലെ ക്രമക്കേടുകൾ എസിബി അന്വേഷിക്കുന്നുണ്ട്.