വഖഫ് നിയമ ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു

0
180

വഖഫ് നിയമ ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. വഖഫ് നിയമനങ്ങൾ പിഎസ് സിയ്ക്ക് വിട്ടുള്ള തീരുമാനം റദ്ദാക്കിയ ബില്ലിനാണ് ഗവർണർ അംഗീകാരം നൽകിയിരിക്കുന്നത്.

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് സിയ്ക്ക് വിട്ട തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമനം പിഎസ് സിയ്ക്ക് വിട്ട തീരുമാനം പിൻവലിച്ചത്.

കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ബില്ലിലാണ് ഗവർണർ ഒപ്പിട്ടത്. വഖഫ് ബോർഡ് നിയമനം പിഎസ് സിയ്ക്ക് വിട്ടുകൊണ്ടുള്ള തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള ബിൽ നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്.