അദ്ധ്യാപക അഴിമതിക്കേസിൽ അറസ്റ്റിലായ പാർത്ഥ ചാറ്റർജിയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ

0
71

അദ്ധ്യാപക അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ. ഇക്കാര്യം ആവശ്യപ്പെട്ട് സിബിഐ ഉദ്യോഗസ്ഥർ കൊൽക്കത്ത കോടതിയിൽ ഹർജി നൽകി. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ചാറ്റർജിയെ ചോദ്യം ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

സിബിഐയുടെ ഹർജി പരിഗണിക്കുമ്പോൾ പാർത്ഥ ചാറ്റർജിയെ നാളെ കോടതിയിൽ ഹാജരാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. പാർത്ഥയുടെ സഹായി അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്നും കോടിക്കണക്കിന് രൂപയും സ്വർണ്ണവും കണ്ടെത്തിയതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥർ പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തിരുന്നു.

പാർത്ഥ ചാറ്റർജിയും സഹായി അർപ്പിത മുഖർജിയും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ബുധനാഴ്ച പാർത്ഥ ചാറ്റർജിയുടെ കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടിയിരുന്നു. നിലവിൽ സിബിഐയും കേസ് അന്വേഷിക്കുന്നുണ്ട്. ടിഎംസി നേതാവ് കൂടിയായ പാർത്ഥ ചാറ്റർജിയെ ജൂലൈ 23നാണ് ഇഡി അറസ്റ്റ് ചെയ്യുന്നത്.