ഫ്ലാറ്റിൽ കഞ്ചാവ് വളർത്തി; യുവതിയും സുഹൃത്തും അറസ്റ്റിൽ

0
134

ഫ്‌ലാറ്റിൽ എംഡിഎംഎയുടെ ഉപയോഗമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തൃക്കാക്കര അജന്ത അപ്പാർട്ട്‌മെന്റിലെ രണ്ടാം നിലയിലെ ബി ത്രീ ഫ്‌ലാറ്റിൽ അടുക്കളയിൽ കഞ്ചാവ് ചെടി വളർത്തി വന്ന യുവതിയും സുഹൃത്തും കൊച്ചിയിൽ പൊലീസ് പിടിയിൽ.

ഇൻഫോ പാർക്കിൽ ഓപ്പറേഷൻ എക്‌സിക്യൂട്ടീവ് വിഭാഗത്തിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനിയായ അപർണ റെജി, കോന്നി സ്വദേശി അലൻ രാജു എന്നിവരാണ് പിടിയിലായത്. അപർണ റെജിയും ഇവരുടെ സുഹൃത്തായ കോന്നി സ്വദേശി അലൻ രാജുവും ഫ്‌ലാറ്റിൽ ഒന്നിച്ചു താമസിച്ചു വരുകയായിരുന്നു.

അടുക്കളയിൽ ചെടിച്ചട്ടിയിൽ പ്രത്യേക പരിപാലനങ്ങൾ നൽകിയായിരുന്നു ഇവരുടെ കഞ്ചാവ് വളർത്തൽ. ചെടിക്ക് വെളിച്ചം കിട്ടാൻ ചുറ്റിലും എൽഇഡി ബൾബുകൾ പിടിപ്പിച്ചും ഏത് സമയവും ഈർപ്പം നിലനിർത്താൻ ചെടി ചട്ടിക്ക് താഴെയായി പ്രത്യേകം തയ്യാറാക്കിയ എക്‌സോഫാനും ഘടിപ്പിച്ചായിരുന്നു കഞ്ചാവ് വളർത്തൽ. നാല് മാസം പ്രായമുള്ള കഞ്ചാവു ചെടിക്ക് ഒന്നര മീറ്റർ പൊക്കമുണ്ട്. നാർക്കോട്ടിക് സെൽ സ്‌പെഷ്യൽ വിഭാഗമായ ഡാൻസാഫ് ടീമാണ് ഫ്‌ലാറ്റിൽ പരിശോധന നടത്തിയത്.