മഞ്ചേശ്വരത്ത് കെ എസ് ആർ ടി സി ബസിൽ കടത്തുകയായിരുന്ന കുഴൽപ്പണം പിടികൂടി

0
135

മഞ്ചേശ്വരത്ത് കെ എസ് ആർ ടി സി ബസിൽ കടത്തുകയായിരുന്ന കുഴൽപ്പണം പിടികൂടി. 30 ലക്ഷം രൂപയാണ് എക്‌സൈസ് സംഘം പിടികൂടിയത്. മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കെ എസ് ആർ ടി സി ബസിൽ കടത്തുകയായിരുന്ന 30 ലക്ഷം രൂപ പിടികൂടിയത്.

മഹാരാഷ്ട്ര സ്വദേശി യശ്‍ദീപിനെ അറസ്റ്റ് ചെയ്തു. മംഗളൂരുവിൽ നിന്ന് മലപ്പുറം മഞ്ചേരിയിലേക്ക് പണം കടത്താനായിരുന്നു പ്രതിയുടെ ശ്രമം. സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട പണമാണിതെന്നാണ് കരുതുന്നത്. തുടർ അന്വേഷണത്തിനായി കേസ് പൊലീസിന് കൈമാറി.

ഇടനിലക്കാരെ നിയന്ത്രിക്കുന്ന സംഘങ്ങളെകുറിച്ചും അന്വേഷണം നടത്താനാണ് തീരുമാനം. കർണാടക വഴിയുള്ള കുഴൽപ്പണ കടത്ത് വ്യാപകമാകുന്നതായാണ് വിവരം.