രാജസ്ഥാനിൽ രണ്ട് വയസ്സുകാരി 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു

0
106

രണ്ട് വയസ്സുകാരി 200 അടി താഴ്ച്ചയിലുള്ള കുഴൽ കിണറിൽ വീണു. രാജസ്ഥാനിലെ ദൗസ ജില്ലയിലെ ബാൻഡികുയി പട്ടണത്തിലാണ് സംഭവം. അങ്കിത എന്ന പെൺകുട്ടി 200 അടി താഴ്ച്ചയുള്ള കുഴൽ കിണറിൽ വീഴുകയായിരുന്നു. 100 അടി താഴ്ച്ചയിൽ കുട്ടി കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

കളിച്ചുകൊണ്ടിരിക്കെ പെൺകുട്ടി കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു. കുട്ടി വീണതറിഞ്ഞ വീട്ടുകാർ അധികൃതരെ സമീപിച്ചു. പിന്നാലെ അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

ജയ്പൂരിൽ നിന്നുള്ള എസ്ഡിആർഎഫ് (സംസ്ഥാന ദുരന്ത പ്രതികരണ സേന) ടീം സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കുഴൽക്കിണർ നിരീക്ഷിക്കാൻ സിസിടിവി സ്ഥാപിച്ചു. കുട്ടിയെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.