എറണാകുളത്ത് നിന്നും കാണാതായ സഹോദരങ്ങളിൽ പെൺകുട്ടിയെയും കണ്ടെത്തി

0
130

എറണാകുളത്ത് നിന്നും കഴിഞ്ഞ ദിവസം കാണാതായ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളിൽ പെൺകുട്ടിയെയും കണ്ടെത്തി.തമ്ബാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇന്നു രാവിലെ പെൺകുട്ടിയെ ആൺസുഹൃത്തിനൊപ്പം കണ്ടെത്തിയത്. സഹോദരൻ ഇന്നലെ വൈകിട്ട് എറണാകുളം അയ്യമ്ബള്ളിയിലെ വീട്ടിൽ തിരിച്ചെത്തിയിരുന്നു.

എറണാകുളം അയ്യമ്ബള്ളിയിൽ നിന്നും ഇന്നലെ കാണാതായ സഹോദരങ്ങളിൽ അക്ഷയ് വൈകിട്ട് 4 മണിയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇന്നലെ വൈകിട്ട് ഇരുവരെയും ഒരുമിച്ച്‌ കണ്ടതായി പൊലീസിന് ദ്യക്സാക്ഷി വിവരം ലഭിച്ചിരുന്നു. എന്നാൽ സഹോദരങ്ങൾ എവിടെ വെച്ചാണ് പിരിഞ്ഞത് എന്നതിൽ വ്യക്തതയില്ല. അക്ഷയിൽ നിന്നും കൂടുതൽ വിവരങ്ങൾ മുനമ്ബം പോലീസ് ചോദിച്ചറിഞ്ഞു. തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. സഹോദരന് പതിമൂന്ന് വയസ്സും സഹോദരിക്ക് പതിനഞ്ച് വയസ്സുമാണ്.

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ യുവാവിനൊപ്പമാണ് പെൺകുട്ടിയെ ഇന്ന് പൊലീസ് പിടികൂടിയത്. ട്രെയിനിൽ മറ്റൊരു സ്ഥലത്തേക്ക് പോകാനായി കയറിയിരിക്കുമ്ബോഴാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടിയെ മുനമ്ബം പൊലീസ് എറണാകുളത്തേക്കു കൊണ്ടുപോകും. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്.

തൃശൂർ ചേർപ്പിൽ പിതാവിന്റെ വീട്ടിൽ നിന്നു പഠിക്കുന്ന കുട്ടികൾ ചൊവ്വാഴ്ച, സ്വന്തം വീട്ടിൽ പോകുന്നു എന്നു പറഞ്ഞാണ് ഇറങ്ങിയത്. വൈകിയും വീട്ടിൽ എത്താതിരുന്നതോടെ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഉണ്ടായിരുന്നതിനാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച, എറണാകുളത്തുണ്ടായിരുന്നതായി കണ്ടെത്തി. പിന്നീട് ബുധനാഴ്ച പുലർച്ചെ 4.30നു വർക്കലയിൽ എത്തിയതായി കണ്ടെങ്കിലും ഫോൺ ഓഫായതോടെ പൊലീസിനു വിവരം ലഭിക്കാതായി. തുടർന്ന് തിരുവനന്തപുരത്തു റേഞ്ച് കണ്ടതോടെ അന്വേഷണം ഊർജിതമാക്കുകയായിരുന്നു.