കുനിയിൽ ഇരട്ടക്കൊല; സുപ്രീം കോടതി വിധി വരും വരെ കേസ് മാറ്റിവെക്കണം: കൊല്ലപ്പെട്ടവരുടെ ഭാര്യമാർ

0
121

വിചാരണ നടപടികൾ അവസാന ഘട്ടത്തിലെത്തിയ കുനിയിൽ ഇരട്ടക്കൊലക്കേസിൽ വാദം കേൾക്കുന്നത് രണ്ട് മാസത്തേക്ക് കോടതി നിർത്തിവെച്ചു.

കൊല്ലപ്പെട്ടവരുടെ ഭാര്യമാർ സുപ്രീംകോടതിയിൽ നൽകിയ ഹരജി തീർപ്പാക്കേണ്ടതിനാൽ ഡിസംബർ 14 വരെയാണ് നടപടികൾ നിർത്തിവെച്ചത്.

ഒന്നര വർഷത്തോളം സാക്ഷി വിസ്താരം നടത്തിയ ജഡ്ജിക്ക് വിധി പറയാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് വില്ലൻ കദീജ, നുസ്റത്ത് ജഹാൻ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീം കോടതി വിധി വരും വരെ കേസ് മാറ്റിവെക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.