എഴുപത്തിയഞ്ചു വർഷമായി പിച്ചച്ചട്ടിയുമായി കരഞ്ഞുകൊണ്ടു നടക്കുന്ന രാജ്യമാണ് പാകിസ്ഥാൻ: പാക് പ്രധാനമമന്ത്രി

0
91

എഴുപത്തിയഞ്ചു വർഷമായി പിച്ചച്ചട്ടിയുമായി കരഞ്ഞുകൊണ്ടു നടക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന സ്വയം വിമർശനവുമായി പാക് പ്രധാനമമന്ത്രി ഷഹബാസ് ഷരീഫ്.

എപ്പോഴും പണം ചോദിക്കുന്ന രാജ്യം എന്ന നിലയിലാണ് സുഹൃദ് രാഷ്ട്രങ്ങൾ പോലും പാകിസ്ഥാനെ കാണുന്നതെന്ന് ഷരീഫ് പറഞ്ഞു.

ഇസ്ലാമാബാദിൽ അഭിഭാഷകരുടെ സമ്മേളത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പാക് പ്രധാനമന്ത്രിയുടെ പരാമർശം. ”ഇപ്പോൾ ഏതെങ്കിലും ഒരു സുഹൃദ് രാജ്യത്തേക്കു പോവുമ്ബോൾ, അല്ലെങ്കിൽ ഒന്നു ഫോൺ ചെയ്യുമ്ബോൾ അവർ കരുതുന്നത് നമ്മൾ പണം ചോദിക്കാൻ ഒരുങ്ങുകയാണെന്നാണ്”

ചെറിയ രാജ്യങ്ങൾ പോലും സാമ്ബത്തിക നിലയിൽ പാകിസ്ഥാനെ മറികടന്നു. നമ്മൾ എഴുപത്തിയഞ്ചു വർഷമായി പിച്ചച്ചട്ടിയുമായി കരഞ്ഞുകൊണ്ടു നടക്കുന്നു. പാകിസ്ഥാനേക്കാൾ പിന്നിലായിരുന്ന ചെറിയ സമ്ബദ് വ്യവസ്ഥകൾ വലിയ കുതിപ്പാണുണ്ടാക്കിയത്. അവരുടെ കയറ്റുമതി രംഗമെല്ലാം ശക്തമായി. എഴുപത്തിയഞ്ചു വർഷത്തിനു ശേഷവും നമ്മൾ എവിടെയാണ് നിൽക്കുന്നത്? അതൊരു വേദനിപ്പിക്കുന്ന ചോദ്യമാണ്. നമ്മൾ ഇട്ടാവട്ടത്തിൽ കറങ്ങിക്കൊണ്ടിരിക്കുകയാണ്- പാക് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാനെ സംബന്ധിച്ച്‌ ഇപ്പോൾ ഇല്ലെങ്കിൽ എപ്പോഴുമില്ല എന്ന അവസ്ഥയാണെന്ന് ഷരീഫ് പറഞ്ഞു.

പ്രളയത്തിനു മുമ്ബു തന്നെ പാകിസ്ഥാന്റെ സമ്ബദ് വ്യവസ്ഥ കടുത്ത വെല്ലുവിളിയിലായിരുന്നു. ഇപ്പോൾ അത് വഷളായിരിക്കുകയാണ്. താൻ സ്ഥാനമേൽക്കുമ്ബോൾ തന്നെ രാജ്യം തിരിച്ചടവിൽ വീഴ്ച വരുത്തുന്ന ഘട്ടത്തിൽ ആയിരുന്നെന്ന് ഷരീഫ് വെളിപ്പെടുത്തി. മുൻ സർക്കാരുകൾ ഐഎംഎഫുമായുള്ള കരാർ ലംഘിച്ചതിനാൽ ഇപ്പോൾ വായ്പയ്ക്കായി പാകിസ്ഥാന് കടുത്ത നിബന്ധനകളെ നേരിടേണ്ടി വരുന്നതായും ഷരീഫ് പറഞ്ഞു.