സംസ്ഥാനങ്ങളിലെ ആസൂത്രണ ബോർഡുകൾക്ക് പകരം നിതി ആയോഗ് മാതൃകയിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂഷൻ ഫോർ ട്രാൻസ്ഫോർമേഷൻ (സിറ്റ്) രൂപീകരിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ആസൂത്രണ സെക്രട്ടറിമാരുടെ യോഗം ഈയിടെ ചേർന്നിരുന്നതായാണ് റിപ്പോർട്ട്. ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1 നാണ് നാഷണൽ ഇൻസ്റ്റിറ്റൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ (നിതി ആയോഗ്) നിലവിൽ വന്നത്.
സംസ്ഥാനങ്ങളുടെ വികസന പദ്ധതികളുടെ ആസൂത്രണ പ്രവർത്തനങ്ങളിൽ സർക്കാരിനെ സഹായിക്കുന്ന ഉപദേശക സമിതിയാണ് സംസ്ഥാന ആസൂത്രണ ബോർഡ്. ബോർഡിൻറെ നേതൃത്വത്തിൽ എല്ലാ വർഷവും സമഗ്രമായ സാമ്പത്തികാവലോകന റിപ്പോർട്ട് പ്രസിദ്ധീകരിക്കും. 1950-ൽ ദേശീയ തലത്തിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നു. സംസ്ഥാന തലത്തിൽ സമഗ്രമായ ആസൂത്രണം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി 1967-ൽ ആണ് സംസ്ഥാന മുഖ്യ മന്ത്രി അധ്യക്ഷനായി സംസ്ഥാന ആസൂത്രണ ബോർഡ് രൂപം കൊണ്ടത്.
ബി.ജെ.പി. ഭരിക്കുന്ന യു.പി, കർണാടകം, മധ്യപ്രദേശ്, അസം എന്നിവിടങ്ങളിലായിരിക്കും ആദ്യം ‘സിറ്റ്’ നിലവിൽ വരിക. 2023-ഓടെ എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിതമാക്കും. 2015-ലാണ് ആസൂത്രണ കമ്മിഷനുപകരം നിതി ആയോഗ് നിലവിൽവന്നത്.