2022-ലെ എമ്മി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

0
31

2022-ലെ എമ്മി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ലോസ് ആഞ്ജലീസിലെ മൈക്രോസോഫ്ട് തിയേറ്ററിൽ വച്ചുനടന്ന ചടങ്ങിൽ തുടർച്ചയായ രണ്ടാം വർഷവും സെന്റയ മികച്ച നടിയായി. ‘യൂഫോറിയ’യിലെ അഭിനയത്തിനാണ് പുരസ്‌കാരം. ‘ഡോപ്‌സിക്കി’ലെ പ്രകടനത്തിന് ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ മൈക്കിൽ കീറ്റൺ മികച്ച നടനുള്ള പുരസ്‌കാരം നേടി. കോമഡി വിഭാഗത്തിൽ ജേസൻ സുഡേകിസും ഡ്രാമയിൽ കൊറിയൻ താരം ലീ ജുങ് ജെയും മികച്ച നടൻമാരായി.

മാത്യൂ മക്‌ഫേഡിയൻ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി (ഡ്രാമ). മറെ ബാർത്‌ലൈറ്റ്‌ മികച്ച സഹനടനും (ലിമിറ്റഡ് സീരീസ്) ജെന്നിഫർ കൂളിഡ്ജ് ലിമിറ്റഡ് സീരീസ് വിഭാഗത്തിലും ഷെർലിൻ ലീ റാൽഫ് കോമഡി വിഭാഗത്തിലും ജൂലിയ ഗാർനർ ഡ്രാമ വിഭാഗത്തിലും മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി.

മികച്ച പരമ്പരയ്ക്കുള്ള പുരസ്‌കാരം എച്ച്ബിഒയുടെ ‘സക്‌സഷൻ’ നേടി. തുടർച്ചയായ രണ്ടാം വർഷമാണ് കോമഡി ഡ്രാമ വിഭാഗത്തിൽ ‘സക്‌സഷൻ’ പുരസ്‌കാരത്തിന് അർഹമാകുന്നത്. ‘ദി വൈറ്റ് ലോട്ടസ്’ന് അഞ്ച് പുരസ്കാരങ്ങൾ ലഭിച്ചു. എമ്മി നേടുന്ന ആദ്യ കൊറിയൻ പരമ്പരയായി നെറ്റ്ഫ്‌ലിക്‌സിന്റെ ‘സ്‌ക്വിഡ് ഗെയിം’ ചരിത്രം കുറിച്ചു