Wednesday
31 December 2025
22.8 C
Kerala
HomeIndiaഇലക്ട്രിക്ക് വണ്ടികളുടെ ചാർജിങ് എളുപ്പമാക്കാൻ ഇലക്ട്രിക് ഹൈവേകൾ വരുന്നു

ഇലക്ട്രിക്ക് വണ്ടികളുടെ ചാർജിങ് എളുപ്പമാക്കാൻ ഇലക്ട്രിക് ഹൈവേകൾ വരുന്നു

സൗരോർജം ഉപയോ​ഗിച്ചു പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹൈവേകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ എന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. വലിയ ട്രക്കുകളുടെയും ബസുകളുടെയും ചാർജിങ്ങ് എളുപ്പമാക്കുന്ന തരത്തിലായിരിക്കും ഇ-ഹൈവേ നിർമിക്കുന്നത്. വൈദ്യുതോർജം ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന തരത്തിൽ ഇന്ത്യയുടെ പൊതുഗതാഗത സംവിധാനം വികസിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. ഇൻഡോ-അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

“സൗരോർജം, കാറ്റ് തുടങ്ങിയ ഊർജം അടിസ്ഥാനമാക്കിയുള്ള ചാർജിംഗ് സംവിധാനങ്ങളെ സർക്കാർ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. ഇലക്ട്രിക് ഹൈവേകൾ വികസിപ്പിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിച്ചു വരികയാണ്. അവ സൗരോർജ്ജം ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. ഇതിലൂടെ വലിയ ട്രക്കുകളുടെയും ബസുകളുടെയും ചാർജിങ്ങും എളുപ്പമാകും,” നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു. ടോൾ പ്ലാസകൾ സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കണമെന്നാണ് സർക്കാർ ആ​ഗ്രഹിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.

ഇലക്ട്രിക് ഹൈവേയിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും വൈദ്യുതിയിലായിരിക്കും പ്രവർത്തിക്കുക. വാഹനങ്ങൾക്ക് വൈദ്യുതോർ‌ജം വിതരണം ചെയ്യുന്ന റോഡിനെയാണ് ഇലക്ട്രിക് ഹൈവേ എന്നു പറയുന്നത്. വൈദ്യുതിയിൽ ഓടുന്ന ട്രെയിനുകൾ പോലെ ബസുകളും ട്രക്കുകളും കാറുകളുമെല്ലാം വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കും.

RELATED ARTICLES

Most Popular

Recent Comments