Wednesday
31 December 2025
26.8 C
Kerala
HomeKeralaകേരളത്തിലെ മുഴുവൻ റോഡുകളും നാല് വർഷം കൊണ്ട് ബിഎം ആൻറ് ബിസി റോഡുകളാകും: ധനമന്ത്രി കെ...

കേരളത്തിലെ മുഴുവൻ റോഡുകളും നാല് വർഷം കൊണ്ട് ബിഎം ആൻറ് ബിസി റോഡുകളാകും: ധനമന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിലെ മുഴുവൻ റോഡുകളും നാല് വർഷം കൊണ്ട് ബിഎം ആൻറ് ബിസി റോഡുകളാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വില കൂടുതലാണെങ്കിലും ഗുണനിലവാരം വർധിക്കും. ജനങ്ങൾ റോഡുകളുടെ ഗുണനിലവാരം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടു തന്നെ ചെറിയ കാര്യം പോലും വലിയ വാർത്തകളാകുന്നു. വാർത്തകൾ വരുന്നത് വകുപ്പും പ്രോൽസാഹിപ്പിക്കുന്നുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

നമ്മുടെ റോഡുണ്ടാക്കുന്ന മെറ്റീരിയൽ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് പഠിക്കണം. റോഡിൻറെ ആയുസ്സ് കൂട്ടുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കണം . റബ്ബറൈസ്ഡ് റോഡ് കുറച്ചുകൂടി ചെയ്യാൻ കഴിഞ്ഞാൽ നല്ലതാണ്. കേരളത്തിൻറെ സാമ്പത്തിക നില തന്നെ വളരും. കെട്ടിട നിർമാണ വസ്തുക്കൾ വീണ്ടും ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കണം. റോഡ് തകരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഓട ഇല്ലാത്തതാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു

RELATED ARTICLES

Most Popular

Recent Comments