പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 200 കോടി വിലയുള്ള മയക്കുമരുന്ന് കോസ്റ്റ്ഗാർഡ് പിടികൂടി. ഇന്ത്യൻ സമുദ്രാതിർത്തി പിന്നിട്ട് ആറ് കിലോമീറ്റർ ഉള്ളിൽ കടന്ന ബോട്ടാണ് പിടികൂടിയത്. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും കോസ്റ്റ് ഗാർഡും സംയുക്തമായായിരുന്നു ഓപ്പറേഷൻ.
ബോട്ടിലുണ്ടായിരുന്ന ആറ് പാക് പൗരന്മാരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 കിലോഗ്രാം മയക്കുമരുന്നാണ് ബോട്ടിലുണ്ടായിരുന്നത്. മയക്കുമരുന്ന് ഗുജറാത്ത് തീരത്ത് എത്തിച്ച ശേഷം റോഡ് മാർഗം പഞ്ചാബിലേക്ക് കടത്താനായിരുന്നു പദ്ധതി.
കോസ്റ്റ് ഗാർഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടരന്വേഷണത്തിനായി ബോട്ടും പിടിയിലായവരേയും ഗുജറാത്തിലെ ജക്കാവുവിൽ എത്തിച്ചിട്ടുണ്ട്.