Wednesday
31 December 2025
26.8 C
Kerala
HomeKeralaഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ പൊലീസിൽ ഇനിമുതൽ സ്ഥാനകയറ്റം നിരാകരിക്കരുതെന്ന് ഡിജിപി

ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ പൊലീസിൽ ഇനിമുതൽ സ്ഥാനകയറ്റം നിരാകരിക്കരുതെന്ന് ഡിജിപി

സംസ്ഥാന പൊലീസിൽ ഇനിമുതൽ സ്ഥാനകയറ്റം നിരാകരിക്കരുതെന്ന് ഡിജിപി. സർവ്വീസ് അനുസരിച്ച് ശമ്പളം വാങ്ങുമ്പോള്‍ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കരുതെന്ന് കർശന നിര്‍ദ്ദേശം. നിരവധി പൊലിസുകാർ പ്രമോഷൻ നിരാകരിച്ച് അപേക്ഷ നൽകുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടി

സേനയിൽ 20 വർഷമാകുമ്പോള്‍ എ.എസ്.ഐയും 25 വര്ഷ‍മാകുമ്പോള്‍ ഗ്രേഡ് എസ്ഐയുമാകും. ഗ്രേഡ് നൽകുന്നതോടെ ഈ പൊലീസുകാരെ പുതിയ ഉത്തരവാദത്വങ്ങളും ഏറ്റെടുക്കണം. എന്നാൽ ഉത്തരവാിദ്വം ഏറ്റെടുക്കാൻ മടിച്ച് സ്ഥാനകയറ്റം വേണ്ടെന്ന് വയ്ക്കുന്ന നിരവധി പൊലീസുകാർ ഉണ്ട്. ഗ്രേഡ് ഏറ്റെടുത്തില്ലെങ്കിലും ശമ്പളം കുറയുകയുമില്ല. ഇത്തരം അപേക്ഷകൾ കൂടി വന്നതോടെയാണ് ഡിജിപിയുടെ നടപടി. പ്രമോഷൻ നിരാകരിക്കാനുള്ള ഉത്തരവുകളൊന്നും സർക്കാർ ഇറക്കിയിട്ടുമില്ല അതിനാൽ ഇനി അപേക്ഷകള്‍ നൽകരുതെന്നാണ് നിർദ്ദേശം.

RELATED ARTICLES

Most Popular

Recent Comments