ജയിൽ ചാടിയ തടവുപുള്ളികൾ ആൾക്കൂട്ടാക്രമണത്തിൽ കൊല്ലപ്പെട്ടു

0
91

മേഘാലയയിൽ ജയിൽ ചാടിയ തടവുപുള്ളികൾ ആൾക്കൂട്ടാക്രമണത്തിൽ കൊല്ലപ്പെട്ടു. ജയന്തിയാ ഹിൽസ് ജില്ലയിലെ ജോവായി ജയിലിൽനിന്ന് രക്ഷപ്പെട്ട നാലുപേരെയാണ് ഷാങ്പുങ് ഗ്രാമത്തിൽ നാട്ടുകാർ തല്ലിക്കൊന്നത്. ശനിയാഴ്ചയാണ് ആറു വിചാരണത്തടവുകാരടങ്ങുന്ന സംഘം ജയിൽ ചാടിയത്.ഞായറാഴ്ചയോടെ ഇവരിൽ അഞ്ചുപേർ 70 കിലോമീറ്റർ അകലെയുള്ള ഷാങ്‌പുങ് ഗ്രാമത്തിലെത്തി.

കൂട്ടത്തിലൊരാൾ ഭക്ഷണം വാങ്ങാനായി സമീപത്തെ കടയിലെത്തിയതോടെ നാട്ടുകാർ തിരിച്ചറിഞ്ഞു. തുടർന്ന് ഗ്രാമമുഖ്യൻ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ഇതിനു പിന്നാലെ, നാട്ടുകാരടങ്ങുന്ന സംഘമെത്തി ഇവരെ അടുത്ത വനത്തിലേക്ക് ഓടിച്ച് വടികൊണ്ട് മർദിച്ചുകൊന്നു. ആക്രമണത്തിനിടെ ഒരാളെ കാണാതായി. തടവുകാർ ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് ഹെഡ് വാർഡനും നാല് വാർഡനും ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു.