സെക്കന്തരാബാദിലെ ഇലക്ട്രിക് ബൈക്ക് ഷോറൂമില്‍ വന്‍ തീപിടിത്തം

0
53

സെക്കന്തരാബാദിലെ ഇലക്ട്രിക് ബൈക്ക് ഷോറൂമില്‍ വന്‍ തീപിടിത്തം. ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. 24 ഓളം പേര്‍ അകത്ത് കുടുങ്ങിയെങ്കിലും ഇവരെ രക്ഷപ്പെടുത്തി.

ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ തീപിടുത്തം പാസ്പോര്‍ട്ട് ഓഫീസിന് സമീപമുള്ള കെട്ടിടത്തിന്റെ നാല് നിലകളിലുള്ള ലോഡ്ജിലേക്കും റസ്റ്റോറന്റിലേക്കും പടരുകയായിരുന്നു.

തീയും പുകയും ഉയരുന്നത് കണ്ട ഹോട്ടല്‍ ജീവനക്കാരും അതിഥികളും ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. പിന്നാലെയെത്തിയ അഗ്‌നിശമനസേനാ യൂണിറ്റുകളാണ് തീയണച്ചത്. താഴത്തെ നിലയില്‍ വൈദ്യുത സ്‌കൂട്ടറുകള്‍ ചാര്‍ജ്ജ് ചെയ്തിരുന്നു.

അതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. മരിച്ചവരിലേറെയും ഇതര സംസ്ഥാനക്കാരാണ്.