ഡൽഹിയിൽ നിന്ന് ബിഹാറിലേക്കുള്ള ട്രെയിൻ പാളം തെറ്റി

0
160

ഡൽഹിയിൽ നിന്ന് ബിഹാറിലേക്കുള്ള ട്രെയിൻ പാളം തെറ്റി. ഹംസഫർ എക്‌സ്‌പ്രസിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്.

ശനിയാഴ്ച ഹരി നഗർ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. ട്രെയിൻ കുറഞ്ഞ വേഗതയിൽ നീങ്ങിയതിനാൽ വൻ അപകടം ഒഴിവായി.

വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കതിഹാറിലേക്ക് പോകുന്ന ഹംസഫർ എക്‌സ്പ്രസിന്റെ രണ്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾ ഹരിനഗർ സ്റ്റേഷനു സമീപം പാളം തെറ്റിയതായി സിപിആർഒ അറിയിച്ചു. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരുക്കില്ലെന്നാണ് വിവരം.