വീണ്ടും നിഗൂഢതകൾ വിടാതെ മമ്മൂട്ടി ചിത്രം റോഷാക്കിന്റെ പുതിയ പോസ്റ്റർ

0
82

വീണ്ടും നിഗൂഢതകൾ വിടാതെ മമ്മൂട്ടി ചിത്രം റോഷാക്കിന്റെ ഓരോ അപ്ഡേറ്റുകൾ. ട്രെയിലർ പോലും നിഗൂഢത നിറച്ച് അവതരിപ്പിച്ചപ്പോൾ ഇപ്പോൾ അതിന് ഒന്നും കൂടി ബലം പകരം പോലെ അവതരിപ്പിച്ചിരിക്കുകയാണ് പുതിയ പോസ്റ്റർ.

ട്രെയിലർ ഇറങ്ങയിപ്പോൾ ചർച്ച വിഷയമായിരുന്ന വൈറ്റ് റൂം ടോർച്ചറിൽ ഇരിക്കുന്ന മമ്മൂട്ടിയെയാണ് പുതിയ പോസ്റ്ററിൽ അവതരിപ്പിച്ചരിക്കുന്നത്. കുറ്റവാളികൾക്ക് മാനസികമായി നൽകുന്ന ഒരു മൂന്നമുറയെന്നാണ് വൈറ്റ് റൂം ടോർച്ചറിനെ പറയുന്നത്.

മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷൻ സ്ഥാപനമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 29ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പുക്കുന്നത്.