വിസിറ്റ് വിസ നേടിയവർക്ക് ഉംറ, മദീന സന്ദർശന പെർമിറ്റുകൾ നൽകാൻ സാധ്യത

0
128

ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിൽ നിന്ന് വിനോദസഞ്ചാര ആവശ്യങ്ങൾക്കായി വിസിറ്റ് വിസ നേടിയ താമസക്കാർക്ക് ഉംറ, മദീന സന്ദർശന പെർമിറ്റുകൾ നൽകാനുള്ള സാധ്യത ഹജ്ജ്, ഉംറ മന്ത്രാലയം “ഇഹ്ത്തമർനാ” അപേക്ഷയിലൂടെ സ്ഥിരീകരിച്ചു.

രാജ്യത്തിന്റെ വിഷൻ 2030 ന്റെ ഭാഗമായി ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനും അവരുടെ അനുഭവം സമ്ബന്നമാക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വിവിധ പരിഹാരങ്ങളിലും ഓപ്ഷനുകളിലും അവർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ചട്ടക്കൂടിന്റെ ഭാഗമാണ് ഈ സൗകര്യങ്ങൾ.

സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസ നേടിയ ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കും ഷെഞ്ചൻ SHENGON രാജ്യങ്ങൾ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ പ്രവേശിക്കാൻ വിസ നേടിയവർക്കും സൗദിയിലേക്ക് പുറപ്പെടുന്നതിന് മുമ്ബ് തന്നെ മദീനയിലെ പ്രവാചക പള്ളിയിലെ റൗളയിൽ പ്രാർത്ഥിക്കുന്നതിനുള്ള അനുമതിയും ഉംറക്കുള്ള അനുമതിയും ഇഹ്ത്തമർനാ ആപ്ലിക്കേഷനിലൂടെ നേടാവുന്നതാണ് എന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഈ വർഷത്തെ ഉംറ സീസണിൽ തീർത്ഥാടകരുടെ ഉംറ നിർവഹിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ നിരവധി സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി വിവിധ തരം വിസകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ലഭിച്ചവർക്ക് ഉംറ നിർവഹിക്കാൻ സൗകര്യമുണ്ട് എന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അംഗീകാരമുള്ള പ്രാദേശിക ഏജൻസികൾ വഴിയുള്ള ബുക്കിംഗ് കൂടാതെ രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന ഉംറ തീർത്ഥാടകർക്ക് “മഖാം” പ്ലാറ്റ്ഫോം വഴി സേവനങ്ങളുടെ പാക്കേജ് തിരഞ്ഞെടുക്കാം എന്നും അതിനായി https://maqam.gds.haj.gov.sa/ എന്ന ലിങ്കിൽ പ്രവേശിക്കണമെന്നും മന്ത്രാലയം അറിയിച്ചു.