റോഡ് സേഫ്റ്റി വേൾഡ് സീരീസ് ക്രിക്കറ്റിന് ഇന്ന് കാൺപൂരിൽ തുടക്കമാകും

0
90

സച്ചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ, യുവരാജ് സിംഗ് എന്നീ ഇതിഹാസ താരങ്ങൾ കൊമ്ബ് കോർക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് ക്രിക്കറ്റിന് ഇന്ന് കാൺപൂരിൽ തുടക്കമാകും.

ഉദ്ഘാടന മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യ ലെജൻഡ്സ്, ജോണ്ടി റോഡ്സ് നയിക്കുന്ന സൗത്ത് ആഫ്രിക്ക ലെജൻഡ്സിനെ നേരിടും. രാത്രി 7.30 മുതലാണ് മത്സരം.

എട്ട് ടീമുകളാണ് ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇന്ത്യ ലെജൻഡ്സിനും സൗത്ത് ആഫ്രിക്ക ലെജൻഡ്സിനും പുറമെ ശ്രീലങ്ക ലെജൻഡ്സ്, ബംഗ്ലാദേശ് ലെജൻഡ്സ്, ഓസ്ട്രേലിയ ലെജൻഡ്സ്, ന്യൂസിലാൻഡ് ലെജൻഡ്സ്, ഇംഗ്ലണ്ട് ലെജൻഡ്സ്, വെസ്റ്റ് ഇൻഡീസ് ലെജൻഡ്സ് എന്നീ ടീമുകളും ടൂർണമെന്റിന്റെ ഭാഗമാകുന്നു.

കാൺപൂർ, ഇൻഡോർ, ഡെറാഡൂൺ, റായ്പൂർ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ റായ്പൂരിൽ നടക്കും. ഒക്ടോബർ ഒന്നിനാണ് ഫൈനൽ.