ബിജെപിക്കെതിരെ ആഞ്ഞടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

0
76

ബിജെപിക്കെതിരെ ആഞ്ഞടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്ര അന്വേഷണ ഏജൻസികളെ ബി ജെ പിയുടെ തീട്ടുരമനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥിതിയാക്കി മാറ്റി. കോടാനുകോടി രൂപക്കാണ് എം എൽ എ മാരെ വിലക്കുവാങ്ങി സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പയ്യാമ്പലത്ത് ചടയൻ ഗോവിന്ദൻ അനുസ്മരണ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടയൻ ഗോവിന്ദൻ ജീവിതത്തെ മാതൃകയാക്കി അതിലൂടെ പാർട്ടിയെ നയിച്ച നേതാവായിരുന്നുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

പയ്യാമ്പലത്ത് ചടയൻ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണത്തിലും നേതാക്കളായ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, നിയുക്ത സ്പീക്കർ എ എൻ ഷംസീർ , സംസ്ഥാന കമ്മറ്റി അംഗങ്ങളായ എൻ ചന്ദ്രൻ , ടി വി രാജേഷ്, നേതാക്കളായ കെ പി സഹദേവൻ, ടി കെ ഗോവിന്ദൻ , ബിജു കണ്ടക്കൈ, പി കെ ശ്യാമള ടീച്ചർ, പി പുരുഷോത്തമൻ ,കെ പി സുധാകരൻ, എൻ അനിൽകുമാർ, എം ഷാജർ തുടങ്ങിയവരും പങ്കെടുത്തു.