നോർഡ് സ്ട്രീം വൺ പൈപ്പ്‌ലൈൻ വഴിയുള്ള ഇന്ധനവിതരണം റഷ്യ നിർത്തി

0
133

യുക്രെയ്നിലെ ആക്രമണത്തിന്റെ പേരിൽ റഷ്യയ്ക്കെതിരെ പടിഞ്ഞാറൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം തിരിച്ചടിക്കുന്നു. യൂറോപ്പിലേക്കു പ്രകൃതിവാതകം എത്തിക്കുന്ന ഏറ്റവും വലിയ പദ്ധതിയായ നോർഡ് സ്ട്രീം വൺ പൈപ്പ്‌ലൈൻ വഴിയുള്ള ഇന്ധനവിതരണം റഷ്യ നിർത്തിവച്ചു.

ഉപരോധങ്ങൾ പിൻവലിച്ചാൽ മാത്രം വാതകവിതരണം പുനരാരംഭിക്കാമെന്നാണു റഷ്യയുടെ നിലപാട്. ശീതകാലത്തേക്കു കടക്കുന്ന യൂറോപ്പിന് തണുപ്പകറ്റാനുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുൾപ്പെടെ കൂടിയ അളവിൽ ഇന്ധനം ആവശ്യമായിരിക്കുമ്പോഴാണ് റഷ്യയുടെ പ്രഹരം.

വാതകവിതരണം നിർത്തുന്നതിനു പറയുന്ന കാരണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് യൂറോപ്യൻ കമ്മിഷൻ ആരോപിച്ചു. യൂറോപ്പിൽ ഇന്ധനവില 30% വർധിച്ചു. ജർമനിയും യുകെയും ഉൾപ്പെടെ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്നുള്ള സാങ്കേതികവും സാമ്പത്തികവുമായ തടസ്സങ്ങൾ മൂലം പൈപ്പ്‌ലൈനിലേക്ക് വാതകം പമ്പ് ചെയ്യുന്ന പ്രക്രിയ തുടരാനാകുന്നില്ലെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.