ഹയ്യ കാർഡ് ഉള്ളവർക്ക് 3 പേരെ കൂടി ഖത്തറിലേക്ക് കൊണ്ടു വരാം

0
70

ഫിഫ ലോകകപ്പ് ഖത്തർ ടിക്കറ്റ് ഉടമകൾക്ക് അവരുടെ ഹയ്യ കാർഡ് ലിങ്ക് ചെയ്ത് ടിക്കറ്റ് കൈവശമില്ലാത്ത മൂന്ന് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഖത്തറിലേക്ക് കൊണ്ടുവരാം. ഇതിലൂടെ അവർക്ക് ഖത്തറിലേക്ക് പ്രവേശിക്കാനും രാജ്യത്തെ ലോകകപ്പ് അന്തരീക്ഷം ആസ്വദിക്കാനും കഴിയും.

സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഡയറക്ടർ ജനറൽ എഞ്ചിനിയർ യാസിർ അൽ ജമാൽ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് സുപ്രധാന വിവരം അറിയിച്ചത്.

ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ (നവംബർ 20 മുതൽ ഡിസംബർ 6, വരെ) ലോകകപ്പ് ടിക്കറ്റ് ഉടമയ്ക്ക് അവന്റെ/അവളുടെ ഹയ്യ പാസിനെ ടിക്കറ്റ് എടുക്കാത്ത 3 പേരുമായി ബന്ധിപ്പിക്കാൻ കഴിയുന്ന 1+3 നയം അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അവർക്ക് ഖത്തറിലേക്ക് വരാം. അടുത്തയാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും.

ടിക്കറ്റ് എടുക്കാത്തവരെ ചേർക്കുന്നതിന് ഫീസ് ഈടാക്കും. എന്നാൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ സൗജന്യമായി ചേർക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂർണമെന്റ് ഒരു കുടുംബ സംഗമം കൂടിയായി കരുതുന്നതിനാലാണ് ഈ നയമെന്നും അദ്ദേഹം വിശദമാക്കി