Thursday
18 December 2025
24.8 C
Kerala
HomeKeralaകടുവക്കുഞ്ഞുങ്ങളെ വിൽക്കാനുണ്ടെന്ന് പരസ്യം; യുവാവ് പിടിയിൽ

കടുവക്കുഞ്ഞുങ്ങളെ വിൽക്കാനുണ്ടെന്ന് പരസ്യം; യുവാവ് പിടിയിൽ

പൂച്ചക്കുട്ടിയെ പെയിന്റടിച്ച് കടുവക്കുഞ്ഞെന്ന് പറഞ്ഞ് വിൽപ്പന നടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. തിരുവണ്ണാമല ആരണി സ്വദേശി പാർഥിപൻ (24) ആണ് പിടിയിലായത്. വാട്ട്സ്ആപ്പിലൂടെയാണ് പാർഥിപൻ കടുവക്കുഞ്ഞുങ്ങളെ വിൽക്കാനുണ്ടെന്ന് പരസ്യം നൽകിയത്. മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞ് ഒന്നിന് 25 ലക്ഷം രൂപയാണ് വിലവരുമെന്നാണ് പരസ്യത്തിൽ നൽകിയത്.

കഴിഞ്ഞ ഞായറാഴ്‌ചയാണ് യുവാവ് കടുവകളെ വിൽക്കാനുണ്ടെന്നുകാട്ടി ചിത്രം പോസ്റ്റ് ചെയ്‌തത്. ആവശ്യക്കാർക്ക് പത്ത് ദിവസത്തിനകം കടുവ കുഞ്ഞുങ്ങളെ എത്തിച്ചുനൽകുമെന്നും വാട്ട്സ്ആപ്പ് സന്ദേശത്തിൽ കുറിച്ചു. വനംവകുപ്പ് അന്വേഷണം ആരംഭിച്ചതോടെ പാർഥിപൻ ഒളിവിൽ പോയി.

വനംവകുപ്പ് ഇയാളുടെ വീട്ടിൽ റെയ്‌ഡ് നടത്തിയെങ്കിലും കടുവക്കുഞ്ഞുങ്ങളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് വെല്ലൂർ ചർപ്പണമേടിൽ നിന്ന് പാർഥിപനെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് കടുവക്കുഞ്ഞുങ്ങളെ അന്വേഷിച്ചെത്തുന്നവർക്ക് പൂച്ച കുട്ടികളെ പെയിന്റ് അടിച്ച് നൽകാനായിരുന്നു പദ്ധതിയെന്ന് പ്രതി മൊഴി നൽകിയത്

RELATED ARTICLES

Most Popular

Recent Comments