മുതിർന്ന മാധ്യമപ്രവർത്തകയുടെ കൊലപാതകം: അബദ്ധത്തിൽ വെടിവച്ചതെന്ന് ഇസ്രയേൽ സെെന്യം

0
155

അൽ ജസീറ ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തക ഷിരീൻ അബു അക്ലേഹിനെ അബദ്ധത്തിൽ വെടിവച്ചതെന്ന് ഇസ്രയേൽ സെെന്യം.

കൊലയിൽ പങ്കില്ലെന്നും പലസ്തീൻ സായുധ വിഭാഗമാണ് പിന്നിലെന്നുമായിരുന്നു ഇസ്രയേൽ സെെന്യത്തിന്റെ ഇതുവരെയുള്ള നിലപാട്. കൊലയുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാണ് ഇസ്രയേല് ഇപ്പോഴും ശ്രമിക്കുന്നതെന്ന് അബു അക്ലേഹിന്റെ കുടുംബം പ്രതികരിച്ചു.

മെയ് 11ന് വടക്കൻ വെസ്റ്റ് ബാങ്കിലെ അഭയാർഥിക്യാമ്ബിലെ ഇസ്രയേൽ അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അമ്ബത്തൊന്നുകാരിയായ അബു അക്ലേഹ് കൊല്ലപ്പെട്ടത്.