കോടതി നടപടി മൊബൈലിൽ ചിത്രീകരിക്കാം: സുപ്രീംകോടതി

0
102

കോടതി നടപടി മൊബൈലിൽ ചിത്രീകരിക്കുന്നത്‌ ഗുരുതര പ്രശ്‌നമല്ലെന്ന നിരീക്ഷണവുമായി സുപ്രീംകോടതി.

കോടതിക്കുള്ളിൽ മൊബൈൽ ഉപയോഗിക്കരുതെന്ന്‌ ഹെക്കോടതിയിലേതടക്കം ജഡ്‌ജിമാർ തന്നോട് നിർദേശിച്ചിട്ടുണ്ടെന്ന്‌ ഒരു കേസിന്റെ വാദത്തിനിടയിൽ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ പറഞ്ഞപ്പോൾ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡാണ്‌ ഈ നിരീക്ഷണം നടത്തിയത്‌.

തുറന്നകോടതിയിൽ ജഡ്‌ജിമാർ പറയുന്നത്‌ ചിത്രീകരിക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ, ജഡ്‌ജിമാർ തമ്മിൽ നടത്തുന്ന ചർച്ചകൾ ഇത്തരത്തിൽ എടുക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.